കൊടുങ്ങല്ലൂര്‍ ഭരണി: ആളുകള്‍ പോകുന്നത് ഒഴിവാക്കണം
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന മീന ഭരണി ഉത്സവത്തിന് ജില്ലയില്‍ നിന്ന് ആളുകള്‍ പോകുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അഭ്യര്‍ഥിച്ചു. കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായാണ് അഭ്യര്‍ഥന.
തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉത്സവം ആള്‍ക്കൂട്ടമില്ലാതെ ചടങ്ങ് മാത്രമായി നടത്താന്‍ ക്ഷേത്രം ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു ജില്ലകളില്‍ നിന്ന് വെളിച്ചപ്പാടിന്റെയും കോമരം/മൂപ്പന്‍മാര്‍ എന്നിവരുടെയും അകമ്പടിയോടെ ഭക്തജനങ്ങള്‍ കൂട്ടമായി ഉത്സവത്തിനെത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഇക്കാര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.
ليست هناك تعليقات
إرسال تعليق