മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കി രമേശ് ചെന്നിത്തല; പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപണം
തിരുവനന്തപുരം:
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിനെതിരെയാണ് ചെന്നിത്തലയുടെ പരാതി.
മുഖ്യമന്ത്രി മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ശേഷം ഈ മാസം 4, 6 തിയ്യതികളില്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചീഫ് സെക്രട്ടറിയോ പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റോ മാത്രമേ സര്‍ക്കാരിന്റെ പുതിയ നയത്തെയോ പരിപാടിയേയോ പറ്റി സംസാരിക്കാവൂ എന്നതാണ് അംഗീകൃത കീഴ് വഴക്കം. മുഖ്യമന്ത്രി ഇത് ലംഘിച്ചിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയെ ഇതില്‍ നിന്ന് തടയണമെന്നും സര്‍ക്കാരിന്റെ പതിവ് പ്രഖ്യാപനങ്ങളായാലും അവ ചീഫ് സെക്രട്ടറി വഴി മാത്രമേ നടത്താവൂ എന്ന് നിര്‍ദേശം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ليست هناك تعليقات
إرسال تعليق