സ്കൂട്ടറിലെത്തി മാല കവർന്ന പ്രതികൾ അറസ്റ്റിൽ
കണ്ണൂര്:
നടാൽ ഗേറ്റിനടുത്ത് വച്ച് നടന്നുപോകുകയായിരുന്ന സ്ത്രീയുടെ രണ്ടുപവൻ സ്വർണമാല സ്കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. തയ്യിൽ സ്വദേശി കെ. ഷിജിൽ (24), ന്യൂമാഹി സ്വദേശി വി.പി. രാജേഷ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കാൽനടയാത്രക്കാരിയായ സരസ്വതിയുടെ മാല പൊട്ടിച്ച കടന്നുകളയാൻ ശ്രമിക്കവേ ഇവർ ബഹളംവച്ചതിനെ തുടർന്നു പ്രദേശത്തുള്ളവർ മോഷ്ടാക്കളെ പിന്തുടർന്ന് കണ്ണൂർ സിറ്റിക്കടുത്ത തയ്യിലിൽ വച്ച് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

ليست هناك تعليقات
إرسال تعليق