Header Ads

  • Breaking News

    വര്‍ണച്ചിറകുകള്‍; വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

    ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീടുകളില്‍ താമസിപ്പിച്ച് വളര്‍ത്താന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

    അവധിക്കാലത്ത് കുടുബാംഗങ്ങള്‍ക്കൊപ്പം താമസിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് അവധിക്കാലം ചെലവഴിക്കാന്‍ അവസരമൊരുക്കുകയാണ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലേക്ക് മതാപിതാക്കള്‍, കുട്ടികളില്ലാത്ത ദമ്പതികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
    അപേക്ഷ ഏപ്രില്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9645443653.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad