Header Ads

  • Breaking News

    പാനൂർ പുത്തൂരിൽ ആർ.എസ്.എസ് നേതാവിൻ്റെ വീട്ടുപടിക്കൽ റീത്ത്



    പാനൂർ: 

    പുത്തൂർ ശാഖാ ശിക്ഷക് കെ സായന്തിൻ്റെ വീട്ടുപടിക്കലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്. നീ കരുതി ഇരുന്നോ എന്ന ഭീക്ഷണി സന്ദേശം എഴുതിയിട്ടുമുണ്ട്. രാവിലെയാണ് റീത്ത് ശ്രദ്ധയിൽ പെട്ടത്. സായന്തിൻ്റെ ജ്യേഷ്ഠൻ സായൂജ് ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. വിവരമറിഞ്ഞ് ബി.ജെ.പി കൂത്ത്പറമ്പ് മണ്ഡലം പ്രസിഡൻ്റ് അഡ്വ. ഷിജിലാൽ, ജന. സിക്രട്ടറി വി.പി ഷാജി മാസ്റ്റർ, സിക്രട്ടറി കെ.സി ജിയേഷ്, കെ സുവീൺ മാസ്റ്റർ, കെ.സി വിഷ്ണു, രജിലേഷ്, മിഥുൻ ലാൽ, സുഭാഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത്, ബി.ജെ.പി യുടെ വളർച്ച തടയുക എന്ന ലക്ഷ്യവുമായാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഷിജിലാൽ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad