ലഹരിമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: ഒരാൾകൂടി അറസ്റ്റിൽ
കൽപകഞ്ചേരി:
ലഹരിമരുന്ന് നൽകി 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കുറുക സ്വദേശി വലിയകണ്ടത്തിൽ ഷൗക്കത്തലിയെ(29)ആണ് ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദേശ പ്രകാരം താനൂർ ഡിവൈഎസ്പി എം.ഐ.ഷാജി, സിഐ റിയാസ് രാജ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഈ കേസിൽ 9 പ്രതികൾ അറസ്റ്റിൽ ആയിരിക്കുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. എഎസ്ഐ സി.രവി, പൊലീസുകാരായ പി.സജുകുമാർ, കെ.പി.ശൈലേഷ്, സ്മിതേഷ്, റോയ്,എം.എ.രജിത എന്നിവരും ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്.
ليست هناك تعليقات
إرسال تعليق