Header Ads

  • Breaking News

    ഡിവൈഎഫ‌്ഐ പ്രവർത്തകനെ ലീഗ്‌ ക്രിമിനൽ സംഘം ആക്രമിച്ചു



    കാഞ്ഞങ്ങാട‌്: 

    ലീഗ‌് ക്രിമിനൽ സംഘം ഡിവൈഎഫ‌്ഐ പ്രവർത്തകനെ പതിയിര‌ുന്ന‌്  ആക്രമിച്ച‌് കൊലപ്പെടുത്താൻ ശ്രമിച്ചു.  ഗുരുതര പരിക്കുകളാേടെ മാണിക്കോത്തെ ടി ധനേഷ‌ി(27)നെ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    കഴിഞ്ഞ ദിവസം രാത്രിയാണ‌്  അക്രമം. പരിക്കേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു മടങ്ങവെയാണ‌് വഴിയിൽ പതിയിരുന്ന ലീഗുകാർ ഇരുമ്പുവടി, കഠാര എന്നിവ ഉപയോഗിച്ച‌് ആക്രമിച്ചത‌്.  പരിക്കു പറ്റിയ ആളെ കൊണ്ടു പോകുന്നതിന‌് സ്വന്തം ബൈക്ക‌് വഴിയിൽ നിർത്തിയിട്ടാണ‌് ധനേഷ‌് സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിലേക്ക‌് പോയത‌്.തിരികെ   ബൈക്ക‌് എടുക്കുന്നതിന‌് എത്തിയപ്പോഴാണ‌് ആളൊഴിഞ്ഞ വീട്ടിൽ മറഞ്ഞിരുന്നവർ ചാടി വീണ്‌ ആക്രമിച്ചത്‌. കൈകാലുകളുടെ എല്ലുകൾ പൂർണമായി നുറുങ്ങിയിട്ടുണ്ട‌്. തലക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌


    ليست هناك تعليقات

    Post Top Ad

    Post Bottom Ad