Header Ads

  • Breaking News

    ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ



    കണ്ണൂർ :
    ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ കാവുംഭാഗം മീത്തൽ ആയടത്തിൽ സുഗനോവ് ധനയജ്ഞൻ ആണ് അറസ്റ്റിലായത്. ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. ധർമ്മടം പോലീസ് പരിധിയിൽ പെട്ട മടത്തും ഭാഗത്ത് വെച്ച് ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയെയാണ് ധർമ്മടം പോലീസ് ഇൻസ്‌പെക്ടർ എംഎം അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വന്ന പ്രതിയെഅറസ്റ്റ് ചെയ്തത്. 

    ധർമ്മടം എസ്‌ഐമാരായ രവി കെ എം, ദിനേശൻ, എഎസ്ഐ രാജീവൻ, തലശേരി ഡിവൈഎസ്പി സ്‌ക്വാഡ് അംഗങ്ങളായ ശ്രീജേഷ് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികൾ അക്രമത്തിന് വന്ന മോട്ടോർ സൈക്കിൾ കൂടി പോലീസ് കണ്ടെടുത്തു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും സിഐ അബ്ദുൽ കരീം പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad