വെള്ളിയാഴ്ച്ച ഭാരത് ബന്ദിന് ആഹ്വാനം
തിരുവനന്തപുരം :
സംയുക്ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദ് വെള്ളിയാഴ്ച്ച. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല.
കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കുമെന്നു കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ.കെ. രാഗേഷ് എംപി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരേ വെള്ളിയാഴ്ച വൈകുന്നേരം എല്ലാ ബൂത്തു കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.

ليست هناك تعليقات
إرسال تعليق