കോഴിക്കോട്ട് ഒൻപത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം, വീട് വിട്ടിറങ്ങിയ കുട്ടിയെ കണ്ടെത്തി
കോഴിക്കോട് :
ഫറോക്കില്‍ ഒൻപത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനമെന്ന് റിപ്പോര്‍ട്ട്. വിവരം പുറംലോകമറിഞ്ഞത് നിരന്തരമായ ഉപദ്രവത്തെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ കുട്ടി പറഞ്ഞാണ്. കൂടാതെ കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ രണ്ടാനമ്മയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ ഉപദ്രവിക്കുന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നാണ് അച്ഛന് പറയുന്നത്.
തുടർന്ന് ഇയാൾ രണ്ടാം ഭാര്യക്കും അമ്മക്കുമെതിരെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇയാളുടെ പരാതിയില്‍ നല്ലൂര് സ്വദേശി നിമിഷ,അമ്മ അംബിക എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടാനമ്മ നിസാര കാര്യങ്ങള്‍ക്ക് പോലും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഉപദ്രവം സഹിക്കാനാവാതെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട കുട്ടി നാട്ടുകാരോട് പറഞ്ഞ വാക്കുകളാണിത്.
ليست هناك تعليقات
إرسال تعليق