വിവസ്ത്രയാക്കി മന്ത്രവാദം നടത്താൻ ശ്രമം; 5 പേർ അറസ്റ്റിൽ
മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദം നടത്താന്‍ പ്രേരിപ്പിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. 50 കോടി രൂപ മഴയായി പെയ്യുമെന്ന് വിശ്വസിപ്പിച്ചായിരുന്നു ചൂഷണം. പ്രതികളിലൊരാളാണ് കുട്ടിയെ സമീപിച്ചത്. ചടങ്ങിനിടെ വിവസ്ത്രയാക്കുമെന്ന് പറഞ്ഞതോടെ സംശയം തോന്നി ഒഴിഞ്ഞുമാറിയ പെണ്‍കുട്ടിയെ സംഘം ശല്യപ്പെടുത്താന്‍ തുടങ്ങി. ഇതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ليست هناك تعليقات
إرسال تعليق