പതിനേഴുകാരിയെ പീഡിപ്പിച്ചു: പത്തൊമ്പതുകാരന്‍ പിടിയില്‍
തി രുവനന്തപുരം:
വർക്കലയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പത്തൊമ്പതുകാരന്‍ അറസ്റ്റിൽ. തേക്കുവിള സ്വദേശി സജാർ ആണ് പിടിയിലായത്. വെള്ളിയാഴ്ച പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെറിയന്നൂരിൽ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി.
പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ച വിവരം പുറത്ത് വന്നത്. വിവാഹ വാഗ്ദാനം നൽകി അഞ്ച് മാസമായി സജാർ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

ليست هناك تعليقات
إرسال تعليق