ഫോക്ലോര് ചലച്ചിത്രോത്സവം: രജിസ്ട്രേഷന് ഇന്നു മുതല്‍
പയ്യന്നൂര്‍:
കേരള ഫോക്ലോര് അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ ഫോക്ലോര് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിെന്റ രജിസ്ട്രേഷന് ശനിയാഴ്ച രാവിലെ പത്ത് മുതല്‍ ആരംഭിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന മേളയില്‍ മുന്‍കൂട്ടി രജിസ്ട്രേഷന് നടത്തിയവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. പയ്യന്നൂര്‍ ശാന്തി സിനിമാസിലെ രണ്ടു തിയറ്ററുകളിലായി നടക്കുന്ന മേളയില്‍ 400 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
200 രജിസ്ട്രേഷനുകള്‍ ഓണ്‍ലൈനായും 200 എണ്ണം നേരിട്ടും നല്‍കും. മേളയില്‍ പേരുകള്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി, പയ്യന്നൂര്‍ ഗവ. ആശുപത്രി റോഡിലെ താലൂക്ക് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്രമേള സംഘാടക സമിതി ഓഫിസില്‍ എത്തണം . വൈകീട്ട് ആറു വരെ എല്ലാ ദിവസവും ഓഫിസ് പ്രവര്‍ത്തിക്കും.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് തിങ്കളാഴ്ച മുതല്‍ നടക്കും. കേരള ഫോക്ലോര് അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (https://keralafolklore.org) നല്കിയ ലിങ്കിലൂടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താം. മേളക്കുള്ള രജിസ്ട്രേഷന് പൂര്‍ണമായും സൗജന്യമാണ്.
ليست هناك تعليقات
إرسال تعليق