Header Ads

  • Breaking News

    +2 വിദ്യാർഥിനി സാരിത്തൊട്ടിലിൽ കഴുത്തുകുരുങ്ങി മരിച്ചനിലയിൽ



    ആലത്തൂർ: 

    പ്ലസ് ടു വിദ്യാർഥിനി സാരിത്തൊട്ടിലിൽ കഴുത്തുകുരുങ്ങി മരിച്ചനിലയിൽ. തേങ്കുറിശ്ശി മഞ്ഞളൂർ ചക്കിങ്കൽ ചന്ദ്രന്റെ (രാജു) മകൾ നന്ദനയാണ് (17) മരിച്ചത്. അബദ്ധത്തിൽ കുരുങ്ങിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.കിടപ്പുമുറിയിൽ സാരികൊണ്ട്‌ കെട്ടിയ തൊട്ടിലിലാണ് നന്ദനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിക്ക്‌ ഈ തൊട്ടിലിലിരുന്ന് പഠിക്കുന്ന പതിവുണ്ടായിരുന്നതായും, അബദ്ധത്തിൽ സംഭവിച്ചതാകാമെന്നും ബന്ധുക്കൾ പറയുന്നു.

    ചിതലി ഭവൻസ് വിദ്യാമന്ദിർ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ് നന്ദന. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.രാവിലെ ക്ഷേത്രത്തിൽ പ്പോയ ചന്ദ്രൻ മടങ്ങിയെത്തി പ്രസാദം നൽകാൻ മകളുടെ മുറിയിൽ എത്തിയപ്പോഴാണ് കഴുത്തു തൊട്ടിലിൽ കുരുങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad