കണ്ണൂര്‍ കാടാച്ചിറയില്‍ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂര്‍ :
കണ്ണൂര്‍ കാടാച്ചിറയില്‍ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കീഴറ എം.കെ. ഹൗസില്‍ നിസാമുദ്ദീന്‍ (24) ആണ് മരിച്ചത്.യുവാവ് രാവിലെ എഴുന്നേല്‍ക്കാത്തതിനാല്‍ ഉണര്‍ത്താന്‍ പോയ വീട്ടുകാരാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.അതേസമയം യുവാവിന്റെ മൂക്കിലും ചെവിയിലും ചോരപ്പാടുകളുണ്ടായിരുന്നു.
ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു.തുടര്‍ന്ന് എടക്കാട് പൊലീസ്, വിരലടയാള വിദഗ്ദര്‍, ഫോറന്‍സിക് വിഭാഗം എന്നിവരെത്തി മുറി പരിശോധന നടത്തി.
പിതാവ്: സിദ്ദീഖ്. മാതാവ്: ഫിറോസി. സഹോദരിമാര്‍: നസരി, നിശാന.
ليست هناك تعليقات
إرسال تعليق