ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, കണ്ണൂരിൽ മരുമകൾ അറസ്റ്റിൽ
കണ്ണൂരിൽ ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മരുമകൾ അറസ്റ്റിൽ. കരിക്കോട്ടക്കരിയില്‍ പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടി(82) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ മകന്റെ ഭാര്യ എല്‍സിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയായിരുന്നു സംഭവം.

ഉമ്മറപ്പടിയില്‍ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ليست هناك تعليقات
إرسال تعليق