BREAKING: നടൻ ദീപ് സിദ്ദു അറസ്റ്റിൽ
റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പഞ്ചാബി നടൻ ദീപ് സിദ്ദു അറസ്റ്റിൽ. ദില്ലി പൊലീസ് സ്പെഷ്യൽ സെൽ ആണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. ചെങ്കോട്ട ആക്രമണത്തിന് പിന്നാലെ ദീപ് സിദ്ദു ഒളിവിലായിരുന്നു. ചെങ്കോട്ടയിൽ കൊടിയുയർത്താൻ നേതൃത്വം നൽകുകയും അക്രമസംഭവങ്ങളുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ ദീപ് സിദ്ദുവിനെതിരെ ആരോപണവുമായി കർഷക നേതാക്കളും രംഗത്തെത്തിയിരുന്നു.
ليست هناك تعليقات
إرسال تعليق