പെട്രോൾ ഡീസല്‍ വിലവര്‍ധന; കണ്ണൂരില്‍ ബസ്സ് കെട്ടിവലിച്ച് പ്രതിഷേധിച്ചു
കണ്ണൂര്‍ :
അന്യായമായ പെട്രോൾ ഡീസല്‍ വിലവര്‍ധനയില്‍ കണ്ണൂരില്‍ ബസ് കെട്ടിവലിച്ചു പ്രതിഷേധിച്ചു. ജില്ലാബസ്സ് ഓപ്പറേറ്റേര്‍സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ്
ചേമ്ബര്‍ഹാള്‍ മുതല്‍ കാല്‍ടെക്സ് ജംഗ്‌ഷന്‍ വരെ ബസ്സ് കെട്ടിവലിച്ച് പ്രതിക്ഷേധിച്ചത്.
തുടര്‍ന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ ധര്‍ണ്ണയും നടത്തി. പി.പി.മോഹന്‍ രാജ്കുമാര്‍ കരുവാരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ليست هناك تعليقات
إرسال تعليق