മൂന്ന് പോലീസ് സബ് ഡിവിഷനുകളുടെ ഉദ്ഘാടനം ഇന്ന്
കണ്ണൂർ:
കണ്ണൂർ പോലീസ് കമ്മിഷണറേറ്റിന് കീഴിലുള്ള ആദ്യ അസിസ്റ്റന്റ് കമ്മിഷണറേറ്റ് കൂത്തുപറമ്പിൽ വ്യാഴാഴ്ച 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ഡിവൈ.എസ്.പി. റാങ്കിന് തുല്യമാണ് അസി. കമ്മിഷണർ. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ തുടങ്ങിയവർ സംബന്ധിക്കും. ഇതോടെ സിറ്റി പോലീസ് കമ്മിഷണറേറ്റിന് കീഴിൽ തലശ്ശേരി, കണ്ണൂർ, കൂത്തുപറമ്പ് എന്നിങ്ങനെ മൂന്ന് അസി. കമ്മിഷണർമാരാകും.
കണ്ണൂർ റൂറൽ പോലീസിന് കീഴിൽ പയ്യന്നൂർ, പേരാവൂർ സബ് ഡിവിഷനുകളും മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. ഇവിടെ ഡിവൈ.എസ്.പി. തസ്തികയാണ്. നിലവിൽ റൂറൽ പോലീസിന് കീഴിൽ തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനുകളുണ്ട്. പയ്യാവൂർ പോലീസ് സ്റ്റേഷൻ ഉദ്ഘാടനവും ഒപ്പം നടക്കുന്നുണ്ട്

ليست هناك تعليقات
إرسال تعليق