Header Ads

  • Breaking News

    തലശ്ശേരിയിൽ ഓട്ടോയിൽ നിന്ന് സ്ത്രീ വീണ് മരിച്ച സംഭവം കൊലപാതകം



    തലശ്ശേരി:

    കഴിഞ്ഞ ഞായറാഴ്ചയായിരുന്നും തലശ്ശേരി സെയ്ദാർ പള്ളിക്കടുത്ത് ഓട്ടോയിൽ നിന്ന് വീണ് സ്ത്രീ മരിച്ചത്.ആദ്യം അപകടം സംഭവിച്ചതെന്നായിരുന്നു എല്ലാവരും കരുതിയത്.തുടർന്ന് പോലീസ് ഓട്ടോ ഡ്രൈവറെ കസ്റ്റഡിയി എടുത്ത് ചോദ്യം ചെയ്തപോഴാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് .ഗോപാല പേട്ടയിലെ ശുചീകരണത്തൊഴിലാളി ശ്രീധരി ആണ് കൊല്ലപ്പെട്ടത്.

    സംഭവവുമായി ബന്ധപ്പെട്ട് ഗോപാല പേട്ടയിലെ ഗോപാലകൃഷ്ണനെ പ്പോലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻ്റ് ചെയ്തു. 20000 ത്തോളം രൂപ ശ്രീധരി ബാങ്കിൽ നിന്ന് വായ്പ എടുത്ത് ഗോപാലകൃഷ്ണന് നൽകിയിരുന്നു.ഇത് തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയാരുന്നു.വക്കേറ്റത്തിനിടെ പ്രതി സ്ത്രീയുടെ മുടിയിൽ പിടിച്ച് തല നിരവധി തവണ് ഓട്ടോറിക്ഷയ്ക്ക് ഇടിച്ചിരുന്നു.

    ഇടിയുടെ ആഘാതത്തിൽ സ്ത്രീയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമായതെന്ന് എസ്.ഐ. എ അഷറഫ് പറഞ്ഞു .പ്രതിയുടെ ഓട്ടോ പോലീസ് കസ്റ്റഡിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു


    ليست هناك تعليقات

    Post Top Ad

    Post Bottom Ad