മിന്നൽ പണിമുടക്ക്; സംഘർഷാവസ്ഥ
കൂത്താട്ടുകുളം നഗരസഭയിൽ ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. നഗരസഭ സെക്രട്ടറിയെ കൗൺസിലർ അസഭ്യം വിളിച്ചെന്ന് ആരോപിച്ചാണ് ജീവനക്കാർ പ്രതിഷേധിക്കുന്നത്. യുഡിഎഫ് കൗൺസിലർമാരും സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫ് പ്രവർത്തകർ നഗരസഭ ചെയർപേഴ്സണിന്റെ വാഹനം തടഞ്ഞു. സ്ഥലത്ത് വൻ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. പൊലീസെത്തി സമരക്കാരെ നീക്കി.
ليست هناك تعليقات
إرسال تعليق