Header Ads

  • Breaking News

    വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂന്നു പെരിയ, ടാക്കീസ്, പഞ്ചായത്ത്, വടക്കുമ്പാട്, ബാലവാടി, ചാപ്പ, ശിശുമന്ദിരം, പി സി മുക്ക്, കോവില്‍ ഐവര്‍കുളം, ആലക്കാട് മഠപ്പുര എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിങ്ങോം താലൂക്ക് ഹോസ്പിറ്റല്‍ , താണ്ടാനാട്ടുപൊയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അഴീക്കോട് ഗ്രാമീണ വായനശാല മുതല്‍ ബിസ്മില്ല വരെയുള്ള ഭാഗങ്ങളില്‍ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പൂര്‍ണ്ണമായും, ചെമ്മരശ്ശേരിപ്പാറ മുതല്‍ മീന്‍കുന്ന്, വലിയപറമ്പ്, അയനിവയല്‍ എന്നീ ഭാഗങ്ങളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.

    പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊക്കാനിശ്ശേരി, മഠത്തുംപടി, ബൈപ്പാസ് എല്‍ ഐ സി ജംഗഷന്‍, വൈശാഖ്, ബി എസ് എന്‍ എല്‍, ഗവ. ഹോസ്പിറ്റല്‍, മൂരികൊവ്വല്‍, ടെലഫോണ്‍ ക്വാര്‍ട്ടേര്‍സ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലക്കാട് ചെറിയപ്പള്ളി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad