Header Ads

  • Breaking News

    എല്ലാ റേഷൻ കാർഡുടമകൾക്കും ഏപ്രിലിൽ വിഷു, ഈസ്‌റ്റർ കിറ്റ്



    കോവിഡ്‌ പ്രതിസന്ധിയുടെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിഷു, ഈസ്‌റ്റർ കിറ്റ്‌ ഏപ്രിലിൽ  നൽകും. നിലവിലുള്ള ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായാണ്‌ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി വിഷു, ഈസ്‌റ്റർ കിറ്റ്‌ നൽകുന്നത്‌. കിറ്റിലെ സാധനങ്ങൾ: പഞ്ചസാര –- ഒരുകിലോഗ്രാം, കടല –- 500 ഗ്രാം, ചെറുപയർ –- 500 ഗ്രാം, ഉഴുന്ന്‌ –- 500 ഗ്രാം, തുവരപ്പരിപ്പ്‌ –- 250 ഗ്രാം, വെളിച്ചെണ്ണ –- 1/2 ലിറ്റർ, തേയില –- 100 ഗ്രാം, മുളക്‌പൊടി –- 100 ഗ്രാം,  ആട്ട –- ഒരു കിലോഗ്രാം, മല്ലിപ്പൊടി –- 100 ഗ്രാം മഞ്ഞൾപ്പൊടി –- 100 ഗ്രാം,  സോപ്പ്‌ –- രണ്ട്‌ എണ്ണം, ഉപ്പ്‌ –- 1 കിലോഗ്രാം, കടുക്‌/ ഉലുവ –- 100 ഗ്രാം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad