Header Ads

  • Breaking News

    മുഖ്യമന്ത്രിയുടെ ‘നവകേരളം യുവകേരളം’ പരിപാടിക്ക് ഇന്ന് തുടക്കം

    കൊച്ചി : മുഖ്യമന്ത്രിയുടെ ‘നവകേരളം യുവകേരളം’ സംവാദ പരിപാടിയ്ക്ക് ഇന്ന് തുടക്കമാകും. സംവാദത്തില്‍ 200 വിദ്യാര്‍ത്ഥികള്‍ നേരിട്ടും 1500 പേര്‍ ഓണ്‍ലൈനായും പങ്കെടുക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തുടക്കം കുറിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

    കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ്, കേരള സാങ്കേതിക സര്‍വകലാശാല, എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും കുസാറ്റിന് പുറമെ സംവാദ പരിപാടിയില്‍ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ. ടി. ജലീല്‍ പരിപാടിയുടെ അധ്യക്ഷനാകും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad