കോവിഡ് ചികിത്സാ വാര്‍ഡില്‍ അജ്ഞാതന്റെ ആക്രമണം
പാലക്കാട് : അജ്ഞാത യുവാവ് കോവിഡ് ചികിത്സാ വാര്‍ഡില്‍ കടന്നു കയറി രോഗികളെ ആക്രമിച്ചു. കൊടുവായൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. ആക്രമണത്തില്‍ 36കാരിയായ സജിനി എന്ന യുവതിക്ക് പരിക്കേറ്റു. സജിനിയുടെ അമ്മ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലാണ്. ശനിയാഴ്ച രാത്രി കോവിഡ് വാര്‍ഡില്‍ അതിക്രമിച്ച് കയറിയ 40 വയസ്സ് തോന്നിക്കുന്ന യുവാവ് കമ്പിപ്പാര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് സജിനി പറഞ്ഞു.
തുടര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഒരു മണിക്കൂറിനകം യുവാവ് വീണ്ടും സ്ഥലത്തെത്തി മറ്റു രോഗികളെയും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആശുപത്രിയിലുള്ളവര്‍ പറഞ്ഞു. ഇതോടെ വീണ്ടും പൊലീസ് എത്തി യുവാവിനെ പിടികൂടി. ഇയാള്‍ മാനസിക പ്രശ്‌നമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.
ليست هناك تعليقات
إرسال تعليق