ഉളിക്കൽ പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച നടക്കും
ഉളിക്കൽ: ഗ്രാമീണ ജനതയുടെ കുടിവെള്ളമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടി ലോക ബാങ്ക് സഹായത്തോടെ 2005 ൽ ഉളിക്കൽ പഞ്ചായത്തിൽ തുടക്കം കുറിച്ച ജലനിധി പദ്ധതി 120 ഓളം ഗുണഭോക്ത്ര സമിതികളാണ് രൂപീകരിച്ച് പ്രവർത്തനം നടത്തി വന്നത്.
എന്നാൽ നിലവിൽ കാര്യക്ഷമമായി പ്രവർത്തിക്കാത്തതും, ഭാഗീകമായി മാത്രം പ്രവർത്തിക്കുന്നതുമായ സമിതികളുടെ നിലവിലുള്ള അവസ്ഥ, പരിപാലനം എന്നിവ സംബന്ധിച്ച് നടത്തിയ വിലയിരുത്തലിൽ മേൽ സമിതികളെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത പദ്ധതിയുടെ പുനരുദ്ധാരണ പ്രവർത്തികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം 2021 ഫെബ്രുവരി 14 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് വയത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും.
പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് ലെവൽ ആക്ടിവിഷൻ (G.P.LAC) ഉളിക്കൽ കമ്മിറ്റി പ്രസിഡന്റ് മോഹൻദാസ് കെ യുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി നിർവ്വഹിക്കും.
പുനരുദ്ധരിക്കാനാവശ്യമായ ഉളിക്കൽ പഞ്ചായത്തിലെ ജലനിധി ഭാരവാഹികൾ G.P.LAC ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണെന്ന് ഇതുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
ليست هناك تعليقات
إرسال تعليق