Header Ads

  • Breaking News

    അധികാരികളുടെ കണ്ണ് തുറക്കാൻ കണ്ണ് മൂടിക്കെട്ടി പ്രതിഷേധം



    കണ്ണൂർ:

    അധികാരികളുടെ കണ്ണ് തുറക്കാൻ തങ്ങൾ കണ്ണ് മൂടിക്കെട്ടുന്നു. അനധികൃത പിൻവാതിൽ നിയമനങ്ങൾക്കെതിരെ അനിശ്ചിതകാല സമരം നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് ഉദ്യോഗാർഥികൾ സമരത്തിന്റെ എട്ടാം ദിവസമായ ഇന്നലെ പകൽ മുഴുവൻ കണ്ണ് മൂടി കെട്ടി സമരം നടത്തി. ഉദ്യോഗാർഥികളായ പി.ശരത്, റാഫി മലപ്പുറം എന്നിവർ പ്രസംഗിച്ചു. എഫ്ഐടിയു ജില്ലാ ജനറൽ സെക്രട്ടറി സലാം,

    ജില്ലാ പഞ്ചായത്ത് പയ്യാവൂർ അംഗം എൻ.പി.ശ്രീധരൻ എന്നിവർ ഇന്നലെ സമര പന്തലിൽ പ്രസംഗിച്ചു. 2021 ജൂൺ 29 ന് അവസാനിക്കുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടുക, നിയമന കുറവ് പരിഹരിക്കാനായി സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് ഒഴിവുകളിൽ നിലവിലുള്ള പട്ടികയിൽ നിന്ന് നിയമനം നടത്തുക എന്നിവയാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad