നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ വിശദീകരണവുമായി സീരിയല്‍ നടൻ വിവേക് ഗോപൻ
തൃശൂർ : ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ വിവേക് ഗോപൻ ഇപ്പോള്‍ തൃശൂര്‍ കൊടുങ്ങല്ലൂരിലെ ഷൂട്ടിംഗ് ലോക്കേഷനിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശൂരിലെത്തിയപ്പോഴാണ് വിവേകുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്ര സേവനത്തിനായി യുവാക്കൾ മുന്നോട്ട് വരണമെന്നാണ് വിവേകിൻറെ അഭിപ്രായം. കലാ രംഗത്ത് നിന്നെത്തുന്ന തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും വിവേകിന് ആത്മവിശ്വാസമുണ്ട്.
ബിജെപി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേരുന്നതെന്നും വിവേക് പറഞ്ഞു. കെ സുരേന്ദ്രൻറെ വിജയ് യാത്രയുടെ ഭാഗമായി വിവേകിന് അംഗത്വം നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
ليست هناك تعليقات
إرسال تعليق