Header Ads

  • Breaking News

    പഴയങ്ങാടി: മാരകമായ ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ



    പഴയങ്ങാടി

    മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി ബീച്ച് റോഡിലെ പി.പി. ജസീറിനെ (25 ) പഴയങ്ങാടി പ്രതിഭ ടാക്കീസിനടുത്തു വെച്ച് എസ്.ഐ. ഇ. ജയചന്ദ്രനും സംഘവും സാഹസികമായാണ് അറസ്റ്റ് ചെയ്തത്. 

    ബൈക്കിൽ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാനെത്തിയതായിരുന്നു യുവാവ്. സി.പി.ഒ.മാരായ മുകേഷ്, സിറാജ്, ലതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാളുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad