ക്ലബ് വേൾഡ് കപ്പ് കിരീടം ബയേൺ മ്യുണിക്കിന്
ക്ലബ് വേൾഡ് കപ്പ് ഫൈനലിൽ മെക്സിക്കൻ ക്ലബ് ടൈഗ്രസിന് ഏക ഗോളിന് തോൽപിച്ചു ക്ലബ് ലോകകപ്പ് സ്വന്തമാക്കി ബയേൺ മ്യുണിക്.അൻപത്തിയൊൻപത്താം മിനിറ്റിൽ ഫ്രഞ്ച് താരം ബെഞ്ചമിൻ പവാർഡാണ് ബയേണിന്റെ വിജയഗോൾ നേടിയത്.
ഇതോടെ ഒരു സീസണിൽ ആറു കിരീടം എന്ന അപൂർവനേട്ടം ബയേൺ സ്വന്തമാക്കി. മൂന്നമത്തെ സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ ബ്രസീലിയൻ ക്ലബ് പാൽമേറാസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഈജിപ്ഷ്യൻ ക്ലബ് അൽ ആഹ്ലി മൂന്നാം സ്ഥാനം നേടി.
🔔 സ്കോർ കാർഡ്
🇩🇪 ബയേൺ മ്യുണിക് - 1⃣
⚽️ പവാർഡ് 59'
🇲🇽 ടൈഗ്രസ് - 0⃣

ليست هناك تعليقات
إرسال تعليق