കേളകം ഗ്രാമ പഞ്ചായത്ത് സുവർണ ജൂബിലി ആഘോഷങ്ങളുടെയും നോളഡ്ജ് സെന്ററിന്റെയും ഉദ്ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ ഡോ പി ജെ വിൻസെന്റ് നിർവഹിച്ചു
കേളകം ഗ്രാമ പഞ്ചായത്ത് സുവർണ ജൂബിലി ആഘോഷങ്ങളുടെയും നോളഡ്ജ് സെന്ററിന്റെയും ഉദ്ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ ഡോ.പി ജെ വിൻസെന്റ് നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷത വഹിച്ചു.പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും മികച്ച സൗകര്യങ്ങൾ ഇതുവഴി ഉറപ്പാക്കാനാ കുമെന്ന് പ്രസിഡന്റ് പറഞ്ഞു.വൈസ് പ്രസിഡന്റ് തങ്കമ്മ മേലെകൂറ്റ്,ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൈഥിലി രമണൻ,മെമ്പർമാരായ തോമസ് പുളിക്കകണ്ടം, ബിജു പൊരുമത്ര,പ്രീത ഗംഗാധരൻ,സജീവൻ പാലുമി, സെക്രട്ടറി പി കെ വിനോദ് എന്നിവർ സംസാരിച്ചു.
ليست هناك تعليقات
إرسال تعليق