കലാകാര പെൻഷൻ 3000 രൂപയിൽ നിന്ന് 4000 രൂപയായി വർധിപ്പിച്ചു
സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് നൽകുന്ന കലാകാര പെൻഷൻ നിലവിലുള്ള 3000 രൂപയിൽ നിന്ന് 4000 രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചു.
1000 രൂപയായിരുന്ന ക്ഷേമനിധി പെൻഷൻ എൽ ഡി എഫ് സർക്കാർ നേരത്തെ 3000 രൂപയാക്കി ഉയർത്തിയിരുന്നു. ഇപ്പോൾ 1000 രൂപ കൂടി വർധിപ്പിച്ച് 4000 രൂപയാക്കി.
സാംസ്കാരിക വകുപ്പ് വഴി നൽകിവരുന്ന കലാകാര പെൻഷൻ 1500 രൂപയിൽ നിന്ന് 1600 രൂപയാക്കി വർധിപ്പിച്ചു. നിലവിൽ മൂവായിരത്തോളം പേർക്കാണ് സാംസ്കാരിക വകുപ്പിൽ നിന്നും കലാകാര പെൻഷൻ അനുവദിച്ചു വരുന്നത്.

ليست هناك تعليقات
إرسال تعليق