Header Ads

  • Breaking News

    ഫാഷന്‍ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീൻ ഇന്ന് ജയിൽ മോചിതനാകും



    ഫാഷന്‍ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ച എം.സി. കമറുദ്ദീൻ എം.എൽ.എ ഇന്ന് ജയിൽ മോചിതനാകും. 93 ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് കമറുദ്ദീൻ. മുഴുവൻ കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് എംഎല്‍എ പുറത്തിറങ്ങുന്നത്. 148 വഞ്ചനാ കേസുകളാണ് എം.സി. കമറുദ്ദീനെതിരെയുണ്ടായിരുന്നത്.

    ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളിൽ കുടി എംഎൽഎക്ക് ഇന്നലെ ജാമ്യം കിട്ടിയിരുന്നു. ഇതോടെയാണ് കമറുദ്ദീന്‍റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. ചന്തേര, കാസര്‍കോട്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷൻ പരിധികളില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.

    കോടതികളിലെ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലിൽ നിന്നും വൈകീട്ടോടെയായിരിക്കും പുറത്തിറങ്ങുക. ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ നേരിട്ട് മഞ്ചേശ്വരം മണ്ഡലത്തിലെത്താനാണ് തീരുമാനം. അ​തേ​സ​മ​യം, കേ​സി​ലെ മു​ഖ്യ​പ്ര​തി​യും ജ്വല്ലറി എംഡിയുമായ പൂ​ക്കോ​യ ത​ങ്ങ​ളും മ​ക​നും ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad