കൂട്ടത്തല്ല്, 8 പേർ ആശുപത്രിയിൽ
വണ്ടൂർ ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് ഗ്രാമസഭയിൽ നടന്ന കൂട്ടത്തല്ലിൽ 8 പേർക്ക് പരിക്കേറ്റു. പഞ്ചായത്ത് അംഗം അരിമ്പ്ര മോഹനന്റെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത ഗ്രാമസഭയിൽ മുൻ ഭരണസമിതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നതോടെയാണ് സംഘർഷമുണ്ടായത്. UDF ആണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് മോഹനൻ പറഞ്ഞു. LDF പ്രവർത്തകർക്ക് നേരെ ഇവർ കയ്യേറ്റം നടത്തി. ഇരുപാർട്ടിയിലെയും എട്ടോളം പേർ വണ്ടൂർ ആശുപത്രിയിൽ ചികിത്സ തേടി.
ليست هناك تعليقات
إرسال تعليق