Header Ads

  • Breaking News

    കണ്ണൂര്‍ താലൂക്ക് പരാതി പരിഹാര ഓണ്‍ലൈന്‍ അദാലത്ത് ഫെബ്രുവരി 15ന്


    മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ താലൂക്ക് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15 ന് നടക്കും. പരാതികള്‍ ഫെബ്രുവരി അഞ്ച് വരെ അക്ഷയ കേന്ദ്രം മുഖേന ഇ ആപ്ലിക്കേഷനിലും kannurtalukppa@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും സ്വീകരിക്കും.

    പരാതി സമര്‍പ്പിക്കുന്നവര്‍ പേരും വിലാസവും വില്ലേജിന്റെ പേരും ഫോണ്‍ നമ്പറും പരാതി സംബന്ധിച്ച വിവരവും അപേക്ഷയില്‍ വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, എ പി എല്‍ റേഷന്‍ കാര്‍ഡ് ബി പി എല്‍ ആക്കല്‍, കോടതി മുമ്പാകെയുള്ള വിഷയങ്ങള്‍, കണ്ണൂര്‍ താലൂക്കിലേതല്ലാത്ത പരാതികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad