15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആൺകുഞ്ഞ് പിറന്നു; മുത്തുമണിക്കും ഭർത്താവിനും ആശംസാപ്രവാഹം
15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നടി മുത്തുമണിക്കും സംവിധായകനും ഭർത്താവുമായ അരുണിനും ആൺകുഞ്ഞ് പിറന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി.
2006-ൽ ആണ് ഇവർ വിവാഹിതരായത്. നാടകത്തിൽ സജീവമായിരുന്ന മുത്തുമണി 2006 ൽ സത്യൻ അന്തിക്കാടിന്‍റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തിയത്. അതിനുശേഷം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. കാവൽ ആണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ആളാണ് അരുൺ. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയിലെത്തുന്നത്. ഫൈനൽസ് എന്ന ചിത്രം സംവിധാനം ചെയ്തു. തേവര സേക്രഡ് ഹാർട്ട് കോളജിലെ അധ്യാപകൻ കൂടിയാണ് അരുൺ.
ليست هناك تعليقات
إرسال تعليق