അഹാന കൃഷ്ണയ്ക്ക് കോവിഡ്
തിരുവനന്തപുരം: നടി അഹാന കൃഷ്ണ കുമാറിന് കോവിഡ് 19. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കോവിഡ് പരിശോധന നടത്തിയതെന്നും അന്നു മുതൽ സമ്പർക്കവിലക്കിൽ തുടരുകയാണെന്നും അഹാന പറഞ്ഞു.
കുറച്ച് ദിവസം മുൻപ് കോവിഡ് പോസിറ്റീവായി. അതിന് ശേഷം ഏകാന്തതയിൽ, താൻ തന്റെ തന്നെ സാന്നിധ്യം ആസ്വദിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിൽ ആരോഗ്യ നില മെച്ചപ്പെട്ടു. വൈകാതെ കോവിഡ് നെഗറ്റീവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ليست هناك تعليقات
إرسال تعليق