BREAKING: മധ്യവയസ്കനെ വെട്ടിക്കൊന്നു
തിരുവനന്തപുരം പോത്തൻകോട് മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി. അയിരൂപാറ സ്വദേശി രാധാകൃഷ്ണൻ(57) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. രാധാകൃഷ്ണന്റെ സുഹൃത്ത് അനിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കാലിൽ വെട്ടേറ്റ് രാധാകൃഷ്ണൻ റോഡിൽ കിടക്കുന്നത് കണ്ട വഴിയാത്രക്കാരനാണ് സംഭവം പൊലീസിൽ അറിയിച്ചത്.
ليست هناك تعليقات
إرسال تعليق