അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്, അച്ഛനെതിരെ ഇളയകുട്ടി
തിരുവനന്തപുരം:
അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഇളയകുട്ടിയുടെ നിര്‍ണായക മൊഴി പുറത്ത്. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി പറഞ്ഞു. വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്ത് യുവതി ജീവനാംശം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു ഇതിലെ വൈരാഗ്യമാണ് കേസിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞദിവസമാണ് കടയ്ക്കാവൂരില്‍ പതിനാലുവയസ്സുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പോക്‌സോ നിയമപ്രകാരം അമ്മ അറസ്റ്റിലാകുന്നത്. പതിനേഴും പതിനാലും പതിനൊന്നും വയസ്സുളള മൂന്ന് ആണ്‍കുട്ടികളാണ് യുവതിക്കുളളത്. പ്രണയവിവാഹമായിരുന്നെങ്കിലും ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസം

ليست هناك تعليقات
إرسال تعليق