വിദ്യാർത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രാധാന അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ : പാനൂരിൽ വിദ്യാർത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രാധാന അധ്യാപകൻ അറസ്റ്റിൽ. ഈസ്റ്റ് വള്ള്യായി യു.പി സ്‌കൂൾ പ്രധാന അധ്യാപകൻ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി വിനോദിനെയാണ് പാനൂർ പൊലീസ് അറസ്റ്റു ചെയ്തത്.
ടെക്സ്റ്റ് ബുക്ക് വിതരണവുമായി ബന്ധപ്പെട്ട് സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയ വിദ്യാർത്ഥിയുടെ മാതാവിനെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഈ മാസം ആറിനാണ് പീഡനശ്രമമുണ്ടായത്. ഈ വർഷമാണ് വിനോദ് പ്രധാന അധ്യാപകനായി ചുമതലയേറ്റത്.
ليست هناك تعليقات
إرسال تعليق