Header Ads

  • Breaking News

    അമ്മയ്‌ക്കെതിരായ പോക്‌സോ കേസ് ; കുട്ടിയെ വീണ്ടും വൈദ്യ പരിശോധന നടത്താന്‍ ഒരുങ്ങുന്നു

    കടയ്ക്കാവൂര്‍ : അമ്മയ്‌ക്കെതിരായ പോക്സോ കേസില്‍ കുട്ടിയെ വീണ്ടും വൈദ്യ പരിശോധന നടത്താന്‍ ഒരുങ്ങി പൊലീസ്. കേസില്‍ പൊലീസ് അന്വേഷണത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കുട്ടിയെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. വൈദ്യ പരിശോധനയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിയ്ക്കും. ബോര്‍ഡ് രൂപീകരിയ്ക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് കത്ത് നല്‍കി.

    അതേസമയം, അറസ്റ്റിലായ അമ്മയുടെ മൊബൈല്‍ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനമുണ്ട്. തെളിവു ശേഖരണത്തിന്റെ ഭാഗമായാണ് ഈ നടപടി. എന്നാല്‍ എന്തുകൊണ്ടാണ് കുട്ടിയുടെ പിതാവിന്റെ ഫോണ്‍ പരിശോധിക്കാത്തത് എന്നത് ആരോപണങ്ങള്‍ക്ക് വഴിവെയ്ക്കുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad