Header Ads

  • Breaking News

    നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിനെ കുറിച്ച് പ്രതികരണവുമായി ഐ.എം വിജയന്‍

    തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിനെ കുറിച്ച് പ്രതികരണവുമായി ഐ.എം വിജയന്‍. രാഷ്രീയത്തിലേക്കില്ലെന്നും ഫുട്ബോള്‍ താരമായി അറിയപ്പെടാനാണ് ഇഷ്ടമെന്നും ഐ.എം വിജയന്‍ പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ഐ.എം വിജയന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു.

    സ്ഥാനാര്‍ഥിയാകണമെന്നാവശ്യപ്പെട്ട് വിവിധ മുന്നണികള്‍ സമീപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലേക്കില്ല. ഫുട്ബോള്‍ താരമായി അറിയപ്പെടാനാണ് ഇഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം,  വിജയ സാധ്യത കണക്കിലെടുത്ത് കലാ കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad