Header Ads

  • Breaking News

    പുലർച്ചെ നാലുമണിക്ക് ആദ്യഷോ ആരംഭിച്ചു, ‘മാസ്റ്റർ’ ആഘോഷമാക്കി ആരാധകർ

    കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തിൽ തിയറ്ററുകൾ ഇന്നുമുതൽ തുറക്കും. മാസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയറ്ററുകൾ ബുധനാഴ്ച തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തിൽ പ്രദർശനം.


    അതെ സമയം തമിഴ്നാട്ടിൽ പുലർച്ചെ നാലുമണിയോടെ തന്നെ ആദ്യ ഷോ ആരംഭിച്ചു. ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തുനിൽക്കുകയായിരുന്നു ആരാധകർ. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആഘോഷങ്ങൾക്ക് കുറവുണ്ടായില്ല.

    ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്.പ്രത്യേക പ്രദർശനങ്ങൾ അനുവദിച്ചതിനാൽ പുലർച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. ചെന്നൈയിലെ ആരാധകർ തലേദിവസം രാത്രി മുതൽ ആഘോഷത്തിൽ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad