Header Ads

  • Breaking News

    തിയേറ്ററുകളെല്ലാം ഹൗസ് ഫുൾ , കളക്ഷൻ റെക്കോർഡുകൾ തകർത്ത് മാസ്റ്റർ

    വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് വിജയ് ചിത്രം മാസ്റ്റർ തിയേറ്ററുകളിലെത്തിയത്. മാസ്റ്റര്‍ ആണ് ലോക്ക്ഡൌണ്‍ കഴിഞ്ഞ് ആദ്യം തിയേറ്ററുകളിലെത്തിയ ചിത്രം. ഇപ്പോഴിതാ ബോക്സ് ഓഫീസ് കളക്ഷന്‍ 100 കോടി രൂപയും കവിഞ്ഞ് കുതിക്കുകയാണ് ചിത്രം.

    വിദേശ ബോക്സോഫീസിലും മികച്ച പ്രതികരണമാണ് മാസ്റ്ററിന് ലഭിക്കുന്നത്. മാസ്റ്ററുടെ തെലുങ്ക് പതിപ്പ് 10 കോടി രൂപയിലധികം കളക്ഷന്‍ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വിദേശ വിപണിയിലും വന്‍ മുന്നേറ്റം നടത്തുകയാണ് മാസ്റ്റര്‍.

    അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും ‘കബഡിയുടെ’ റീമിക്സ് പതിപ്പും വിജയ് ആരാധകർ ആർപ്പുവിളിയോടെയാണ് തീയറ്ററിൽ സ്വീകരിച്ചത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിൽ വിജയ് സേതുപതി വില്ലനാകുമ്പോൾ നായികാ വേഷം ചെയ്തിരിക്കുന്നത് മാളവിക മോഹൻ ആണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad