കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദ്വാരക മേഖല കെ .സി. വൈ. എം. ബൈക്ക് റാലി നടത്തി
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തോണിച്ചാല്‍ ഇടവകയുടെ നേതൃത്വത്തില്‍ ദ്വാരക മേഖല കെ സി വൈ എം ബൈക്ക് റാലി നടത്തി. ദ്വാരക ഫൊറോനാ വികാരി ഫാ ഷാജി മുളകുടിയാങ്കല്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഫാ. നോബിള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. ദ്വാരക മേഖല സെക്രട്ടറി ഷിനു വടകര സ്വാഗതവും മേഖല പ്രെസിഡന്റ് ബിബിന്‍ പിലാപ്പള്ളി നന്ദിയും പറഞ്ഞു. തോണിച്ചാല്‍ kcym പ്രസിഡന്റ് അജയ് മുണ്ടക്കല്‍ മുദ്രാവാക്യം ചൊല്ലകൊടുത്തു. ദ്വാരക മേഖല ഡയരക്ടര്‍ ഫാ ബിജോ കറുകപ്പള്ളി, തോണിച്ചാല്‍ ശാഖ ഡയറക്ടര്‍ ഫാ ജിന്റോ തട്ടുപറമ്പില്‍, ഫാ ജസ്റ്റിന്‍ മുത്താനിക്കാട്ട്. എന്നിവര്‍ സന്നിഹിതരായിരുന്നു.

ليست هناك تعليقات
إرسال تعليق