Header Ads

  • Breaking News

    പയ്യന്നൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

     


    പയ്യന്നൂര്‍: 

    ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍  താലൂക്ക് തല പരാതി പരിഹാര അദാലത്ത്  ഓണ്‍ലൈനായി നടന്നു. പയ്യന്നൂര്‍  താലൂക്ക് പരിധിയില്‍പെട്ട 21 പരാതികളാണ്  അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 19 പരാതികള്‍ തീര്‍പ്പാക്കി. 21 പരാതിക്കാരുമായി ജില്ലാ കലക്ടര്‍ നേരിട്ട് സംവദിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഭൂമി വിഷയങ്ങളില്‍ നടപടി എടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ ബാലഗോപാലന്‍ പരാതിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി അദാലത്തില്‍ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad