ആലക്കോട് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാലു പേര്‍ കൂടി പിടിയില്‍
കണ്ണൂര്‍ : ആലക്കോട് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാലു പേര്‍ കൂടി പിടിയിലായിരിക്കുന്നു. ആലക്കോട് ഒറ്റത്തൈ സ്വദേശി കറുത്തേടത്ത് റിജോ(36), പെരുനിലത്തെ കുന്നുംപുറത്ത് ഹൗസില്‍ കെ.സി ജിനോ(36) മണക്കടവ് മുക്കട ഇലവനപ്പാറ മനോജ് അബ്രഹാം (40), ഒറ്റത്തൈ സ്വദേശി ഊരാളി പറമ്പിൽ ജിതിന്‍ (27) എന്നിവരാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. മട്ടന്നൂര്‍ മഹിളാമന്ദിരത്തില്‍ കഴിയവേ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
2018 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. 2017 ലും പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തുകയുണ്ടായി. 2017 ലെ പീഡനവുമായി ബന്ധപ്പെട്ട് നാലു പേര്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക +91 88 91 565 197


ليست هناك تعليقات
إرسال تعليق