ഞങ്ങൾക്ക് ഇത്ര വലിയ സർപ്രൈസ് തരണമായിരുന്നോ? ജീവിതസഖിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചു നടൻ വിഷ്ണു നായർ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പൗർണ്ണമിതിങ്കൾ എന്ന പരമ്പരയിൽ പ്രേം ആയി എത്തുന്ന വിഷ്ണു നായർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിവാഹ വാർത്ത പുറത്തുവിട്ടിരിക്കുകയാണ്.
സർപ്രൈസിന് സോറി, എൻഗേജ്‌മെന്റ് കഴിഞ്ഞു. ചില കാര്യങ്ങൾ ഉടനെ എത്തും എന്നും ജീവിതസഖിക്ക് ഒപ്പമുള്ള ചിത്രത്തിനൊപ്പം വിഷ്ണു കുറിച്ചു. കാവ്യ ആണ് വധു. ഈ വര്ഷം തന്നെ വിവാഹം ഉണ്ടാകും എന്നാണ് സൂചന.
സ്ക്രീനിലെ നായിക ഗൗരി വിഷ്ണുവിന് ആശംസകൾ നേർന്നുകൊണ്ട് എത്തി. ബൈ ബൈ ഗോസ്സിപ്സ് എന്നാണ് ഗൗരി പ്രതികരിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിലുള്ള ഗോസിപ്പുകൾ മുൻപ് പ്രചരിച്ചിരുന്നു. എങ്കിലും ഞങ്ങൾക്ക് ഇത്ര വലിയ സർപ്രൈസ് തരണമായിരുന്നോ. ഞങ്ങളുടെ ഗൗരിചേച്ചിയെ കെട്ടണമായിരുന്നു, അതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ദൈവം വിധിച്ചത് നടക്കും, എന്ന് തുടങ്ങിയ കമന്റുകളുമായി ആരാധകരും വാർത്ത ഏറ്റെടുത്തു.
ليست هناك تعليقات
إرسال تعليق