Header Ads

  • Breaking News

    ഇന്നും ഇന്ധനവിലയിൽ വർധനവ്

    fuel price

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂടി. പെട്രോളിന് 25 പൈസയും, ഡീസലിന് 26 പൈസയുമാണ് ഉയർത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് എൺപത്തിയേഴ് രൂപ അറുപത്തിമൂന്ന് പൈസയും, ഡീസലിന് എൺപത്തിയൊന്ന് രൂപ അറുപത്തിയെട്ട് പൈസയുമാണ് ഇന്നത്തെ വില ഉള്ളത്.

    കൊച്ചി നഗരത്തിൽ ഡീസൽ വില എൺപത് കടന്നിരിക്കുകയാണ്. ഡീസലിന് എൺപത് രൂപ പതിനാല് പൈസയും, പെട്രോളിന് എൺപത്തിയഞ്ച് രൂപ തൊണ്ണൂറ്റിയേഴ് പൈസയുമായി. ഈ മാസം ആറാം തവണയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad