Header Ads

  • Breaking News

    എസ് വൈ എസ് യൂത്ത് കൗൺസിൽ സമാപിച്ചു


    ഏഴോം:
    ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നടപ്പിൽ വരുത്തിയ മെമ്പർഷിപ്പ് ക്യാമ്പയിൻ ഭാഗമായി എസ് വൈ എസ്  ഏഴോം സർക്കിൾ യൂത്ത് കൗൺസിൽ സർക്കിൾ പ്രസിഡണ്ട് ഹബീബുള്ള കൊട്ടിലയുടെ  അധ്യക്ഷതയിൽ എസ് വൈ എസ് ഏഴോം സാന്ത്വന കേന്ദ്രത്തിൽ നടന്നു. എസ് വൈഎസ്  സർക്കിൾ സെക്രട്ടറി അബ്ദുറസാഖ് സി കെ സ്വാഗതം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് തളിപ്പറമ്പ് സോൺ പ്രസിഡന്റ് മഹമൂദ്  സഖാഫി നരിക്കോട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, അബ്ദുല്ല സൈനി  മുയ്യം,അബ്ദുൽ ജലീൽ മാസ്റ്റർ ഓണപ്പറമ്പ,സി പി മുസ്തഫ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു,
    പുതിയ ഭാരവാഹികളായി  അബ്ദുറഷീദ് സഖാഫി നെരുവമ്പ്രം പ്രസിഡണ്ട്, മുഹമ്മദ് കുഞ്ഞി അമാനി നരിക്കോട് ജനറൽ സെക്രട്ടറി, അബ്ദുൽ റസാഖ് സി കെ ഏഴോം ഫിനാൻസ് സെക്രട്ടറി, അബ്ദുൽസലാം അമാനി നരിക്കോട്, മുഹമ്മദ് സാലിഹ് മൗലവി ഏഴോം വൈസ് പ്രസിഡണ്ടുമാർ ഉമർ പി കെ സുന്നി സെന്റർ, അബ്ദുൽ റഷീദ് പി ഓണപ്പറമ്പ് സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുത്തു, മുഹമ്മദ് കുഞ്ഞ് അമാനി നന്ദി പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad